അഞ്ച് മന്ത്രിമാർ തന്നെ അധിക്ഷേപിച്ചു, അതും സഭയുടെ ചരിത്രത്തിലില്ലാത്ത വിധം: വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു
മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് അന്വേഷണത്തിലെ ഇടപെടലുകൾ. യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ് സമരം. മന്ത്രിമാർ പറഞ്ഞത് നിലവാരം കുറഞ്ഞ കാര്യങ്ങളാണ്. അഞ്ച് മന്ത്രിമാരാണ് തന്നെ അധിക്ഷേപിച്ചത്. സഭയുടെ ചരിത്രത്തിലില്ലാത്ത വിധത്തിലായിരുന്നു അധിക്ഷേപമെന്നും സതീശൻ പറഞ്ഞു
വാച്ച് ആൻഡ് വാർഡ് പ്രകോപനമുണ്ടാക്കിയതെന്നും വിഡി സതീശൻ പറഞ്ഞു. സമാനതകൾ ഇല്ലാത്ത സംഭവങ്ങൾ നടക്കുമ്പോൾ സമാനതകൾ ഇല്ലാത്ത പ്രതിഷേധമുണ്ടാകും. 90 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക കുറ്റപത്രം പോലും നൽകിയില്ലെന്നും സതീശൻ പറഞ്ഞു



