Kerala

ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ്‌ഐടിക്ക് മുന്നിൽ ഹാജരാകും

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ് ഐ ടിക്ക് മുന്നിൽ ഹാജരാകും. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് പോറ്റി ഹാജരാകുക. അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്‌ഐടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും

110 ദിവസത്തിന് ശേഷം ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം നേടിയാണ് ജയിൽ മോചനം. നേരത്തെ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവരും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു

ജനുവരി 21ന് പോറ്റിക്ക് ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും ഇന്നലെ ജാമ്യം ലഭിച്ചതോടെയാണ് വൈകിട്ടോടെ ജയിൽ മോചിതനായത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.
 

See also  മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ; കെ.സി. വേണുഗോപാൽ പിന്മാറിയേക്കും

Related Articles

Back to top button