World

യു കെയിൽ മലയാളി വിദ്യാർഥിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ യുകെയിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ- ഷിംന ദമ്പതികളുടെ മകൻ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ശനിയാഴ്ചയാണ് വിഷ്ണു തന്റെ  സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്. ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസ സ്ഥലത്ത് എത്താതിരുന്നതിനെ ത്തുടർന്നു കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

തിങ്കളാഴ്ച വിഷ്ണുവിനോടൊപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. ചൊവ്വാഴ്ച പോലീസ് സ്വാൻ തടാകത്തിൽനിന്നു വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
 

See also  ഗാസയിൽ തടവിലായിരുന്ന അവസാന അമേരിക്കൻ ബന്ദിയെയും ഹമാസ് വിട്ടയച്ചു

Related Articles

Back to top button