Kerala

പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ വെറും ഒറ്റുകാരന്‍; കെ വി തോമസിനെതിരെ ജിന്റോ ജോണ്‍

കെ വി തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. ജിന്റോ ജോണ്‍. പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ ഒറ്റുകാരന്‍ ആണ് കെ വി തോമസ് എന്ന് ഡോ. ജിന്റോ ജോണ്‍ വിമര്‍ശിച്ചു. പത്മജ വേണുഗോപാലിന്റേത് കോണ്‍ഗ്രസ് രക്തമാണെന്ന കെ വി തോമസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനം.

ഇതൊക്കെ പറയാന്‍ ഇയാള്‍ ആരാണെന്നും ഒറ്റുകാര്‍ക്ക് പരസ്പരം രക്തഗുണം തിരിച്ചറിയാന്‍ പറ്റുമല്ലോയെന്നും ജിന്റോ ജോണ്‍ പരിഹസിച്ചു. നേരത്തെ പാര്‍ട്ടി വിട്ടുപോയവര്‍ വന്നപോലെ ഇനിയും ഓടിക്കയറാമെന്ന് കെ വി തോമസ് കരുതേണ്ട. അങ്ങനെ തോന്നിയപോലെ നടന്നതിന്റെ പ്രായശ്ചിത്തം നടത്തേണ്ടി വന്നത് സാധാരണ പ്രവര്‍ത്തകരാണെന്നും ജിന്റോ പറഞ്ഞു.

‘കോണ്‍ഗ്രസ്സില്‍ നിന്ന് പരമാവധി അധികാരം പങ്കുപറ്റി തടിച്ചുവീര്‍ത്തിട്ടും വികസനം പോരെന്ന് പറഞ്ഞ് തൃക്കാക്കരയില്‍ വന്ന് കോണ്‍ഗ്രസ്സിനെ ആക്ഷേപിച്ചത് മറന്നിട്ടുമില്ല. തല്ക്കാലം ചേട്ടായി അല്പം വിശ്രമിക്ക്, ഇവിടെ കൊള്ളാവുന്ന ആളുകളുണ്ട് കാര്യങ്ങള്‍ തീരുമാനിക്കാന്‍. അതുകൊണ്ടിപ്പോള്‍ വിസിറ്റിംഗ് പ്രൊഫസര്‍മാരുടെ സാരോപദേശം വേണ്ട. അധികാരമില്ലാതെ അല്പകാലമൊന്ന് ജീവിക്കാന്‍ പറ്റുമെന്ന് തെളിയിക്ക് സാറേ. എന്തിനാ നിങ്ങള്‍ ഇനിയും ‘അവഗണന’ നേരിടാന്‍ ഇങ്ങോട്ടുള്ള ഇടവഴി തേടുന്നത്’, എന്നും ജിന്റോ ജോണ്‍ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 26ന്, വിദ്യാഭ്യാസ മന്ത്രി ഷംസുദിൻ പ്രഖ്യാപിക്കും

Related Articles

Back to top button