Kerala

കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു, യുവാക്കൾക്ക് ഗുരുതര പരുക്ക്

ട്രിവാൻഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് നടൻ മണിയൻപിള്ള രാജു. ഒരു ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തിൽ വാഹനത്തിൽ പിന്നിൽ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിർത്താതെ പോയത്. ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും മണിയൻപിള്ള രാജു പറഞ്ഞു

അപകടസമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരുക്കേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. 

രാത്രി തന്നെ നടന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരയ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്കേറ്രത്. സൂരജിന്റെ നട്ടെല്ലിനാണ് പരുക്ക്. നിവേദിതിന്റെ കാലുകൾ ഒടിഞ്ഞു.
 

See also  വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

Related Articles

Back to top button