Kerala

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യക്കും മക്കൾക്കും പൊള്ളലേറ്റു; തീ കൊളുത്തിയതെന്ന് സംശയം

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലാണ് സംഭവം. കണ്ണൂർ സ്വദേശി സജീറാണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് സംശയം

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സജീർ റെക്കോർഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്നയാളാണ് മരണത്തിന് കാരണമെന്ന് സജീർ പറയുന്നു

റഫീഖ് എന്നയാൾക്കെതിരെയും വീഡിയോയിൽ പരാമർശമുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും സജീർ പറയുന്നു. ഇ സി ബാപ്പുവിന്റെ മാനന്തവാടിയിലെ വീട്ടിലേക്ക് സജീർ കാർ ഇടിച്ചിറക്കിയിരുന്നു. പിന്നാലെയാണ് തീ കൊളുത്തിയത്‌
 

See also  നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു: അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

Related Articles

Back to top button