Kerala

ബാധയൊഴിപ്പിക്കലിനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്‌സോ കേസ്

കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി  തന്ത്രിയെന്ന രാജന്‍ ബാബുവിനെതിരെയാണ് പരാതി.. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു

ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. 

സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുരാരി തന്ത്രി കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയതായാണ് വിവരം. പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
 

See also  തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ ബഹളം; സ്പീക്കറുടെ ഡയസ് വളഞ്ഞു

Related Articles

Back to top button