Kerala

ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; ഷിംജിത മുസ്തഫ ജയിലിൽ തന്നെ തുടരും

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫ ജയിലിൽ തുടരും. ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് സെഷൻസ് കോടതി വീണ്ടും മാറ്റിവെച്ചു. നാളത്തേക്കാണ് ജ്യാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റിയത്

തുടർച്ചയായി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്. വാദം കേട്ട ജഡ്ജി അവധിയായതിനാലാണ് ഇന്ന് മാറ്റിവെച്ചത്. ദീപകിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. 

പയ്യന്നൂരിലെ ബസ് യാത്രക്കിടെ ദീപകിൽ നിന്ന് ലൈംഗികാതിക്രമം നടന്നുവെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് റീച്ചിന് വേണ്ടിയുള്ള വീഡിയോ ആണെന്നാണ് പരാതി.
 

See also  സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ബജറ്റ് കേരളത്തിന് അപകടം; ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാൻ ശ്രമം: കടുത്ത വിമർശനവുമായി പിണറായി വിജയൻ

Related Articles

Back to top button