Movies

നെവർ എൻഡിങ് ഗാനവുമായി ജിതിൻ കെ ജോസ്; ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3നു എത്തുന്നു

ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ന്റെ പ്രോമോ ഗാനം പുറത്തിറങ്ങി. ‘നെവർ എൻഡിങ്’ എന്ന ഗാനത്തിന് സംഗീതവും വരികളും നിർവ്വഹിച്ചത് സംവിധായകൻ ജിതിൻ കെ ജോസ് തന്നെയാണ്. ജോൺസ് റോയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളെയും കഥാഗതിയെയും സൂചിപ്പിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 3നു വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 3 മില്യൺ വ്യൂസ് ഇതുവരെ ലഭിച്ച ട്രൈലറിന്റെ വിവിധ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ചിത്രത്തിന്റെ ഹൈപ്പിനെ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും അവതരണത്തിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയിലാണ് അണിയറപ്രവർത്തകർ പ്രോമോകളും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന നിഗൂഢമായ ലോകമാണ് ‘മായൻ’ അവതരിപ്പിക്കുന്നത്. സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള ചില സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപശ്ചാത്തലമാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവവും നിഗൂഢവുമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ‘കറുത്തച്ചനൂട്ട്’ എന്ന പ്രമേയവും ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഘടകമാണ്. മനുഷ്യന്റെ വിശ്വാസങ്ങൾക്കും ഭയങ്ങൾക്കും അപ്പുറത്ത് മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ത്രില്ലർ അനുഭവമായിരിക്കും ചിത്രം നൽകുക.‘ബിയോണ്ട് ദി ഷാഡോസ്’ എന്ന ടാഗ്‌ലൈനും ഈ നിഗൂഢതയുടെ സ്വഭാവം വ്യക്തമാക്കുന്നു.

ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗീസ് എന്ന പോലീസ് കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിഗൂഢമായ സാഹചര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ ലോകത്ത് അയാൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന ആകാംക്ഷയാണ് ട്രെയ്‌ലർ സൃഷ്ടിക്കുന്നത്. ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, വിഷ്ണു അഗസ്ത്യ, കെ പി എ സി ലീല, ജെയിംസ് ഏലിയ, മൈറ കർസാക്ബയേവ, വിഷ്ണു നാരായണൻ, വെറും വർഷ, കെവിൻ ഇംഗ്ലീഷ്. മുബിൻ റാഫി, ഷഹീർ മുഹമ്മദ്, ജയരാജ് വാര്യർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘കളങ്കാവൽ’ എന്ന ബ്ലോക്ക് ബസ്റ്റർ മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘മായൻ’. തിരക്കഥ ഒരുക്കുന്നത് ജിതിൻ കെ. ജോസും റാഫിയും ചേർന്നാണ്. ഫൈസൽ അലി ഒരുക്കിയ ദൃശ്യങ്ങൾ മുജീബ് മജീദിന്റെ സംഗീതം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ ‘കൊള്ളിപ്രാക്ക്’ സംഗീതത്തിലെ പരീക്ഷണാത്മകമായ സമീപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കിയതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

See also  മലയാള സിനിമയിൽ നിന്ന് കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്: സുപർണ ആനന്ദ്

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനത് സേവ്യർ, ഡിസ്ട്രിബൂഷൻ: സെഞ്ച്വറി ഫിലിംസ്, മ്യൂസിക് റൈറ്റ്സ്: യൂണിവേഴ്സൽ മ്യൂസിക്, പി.ആർ.ഒ: വിപിൻ കുമാർ വി, വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, ട്രെയ്‌ലർ എഡിറ്റ്: ബസോദ് ടി ബാബുരാജ്, സോങ് പ്രൊഡക്ഷൻ: നെവിൻ സി ഡെൽസൺ, സോങ് കട്ട്സ്: ഭരത് ഉണ്ണി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, യെല്ലോ ടൂത്ത്‌സ്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Back to top button