Kerala

മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു; തലയടിച്ച് വീണ വീട്ടമ്മക്ക് ദാരുണാന്ത്യം

ബംഗളൂരു നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ഹസ്‌കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് മോഷ്ടാക്കൾ കവർന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം

വീടിന് പുറത്ത് അടിച്ചുവാരാൻ ഇറങ്ങിയതായിരുന്നു 45കാരിയായ ജ്യോതി. ഈ സമയമെത്തിയ മോഷ്ടാക്കൾ ജ്യോതിയെ തള്ളിയിട്ട ശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഭർത്താവ് ഓടിയെത്തി ജ്യോതിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇതിന് തൊട്ടുപിന്നാലെ ആനേക്കലിന് സമീപം ബൈക്കിലെത്തിയ മോഷ്ടാവ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു. 5 പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌
 

See also  ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Related Articles

Back to top button