Kerala

ജമാഅത്തെ ഇസ്ലാമി വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാനാകില്ല; അവർ എസ് ഡി പിഐയെ പോലെയല്ല: പികെ ഫിറോസ്

യുഡിഎഫിനുള്ള ജമാഅത്തെ ഇസ്ലാമി പിന്തുണയെ ന്യായീകരിച്ച് മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. എസ് ഡി പി ഐയെ പോലെയല്ല ജമാഅത്തെ ഇസ്ലാമി. അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ലെന്ന് ഫിറോസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിന് പിന്തുണ നൽകിയതാണ്. 

ഇപ്പോൾ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് മറ്റുള്ളവരെ പോലെ വെൽഫെയർ പാർട്ടിയും കരുതുന്നു. അതുകൊണ്ട് അവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഒരു പൊതു ലക്ഷ്യത്തിന് വേണ്ടിയുള്ള തീരുമാനം ആണ്.  ഈ വിഷയം ഉയർത്തി യഥാർത്ഥ പ്രശ്‌നത്തെ വഴി തിരിച്ചു വിടരുത്. എസ്.ഡി.പി.ഐ പോലെ അല്ല ജമാഅത്ത് ഇസ്ലാമി.

എസ്ഡിപിഐയുമായി സഖ്യം സാധ്യമല്ല. എസ് ഡി പി ഐയും വെൽഫെയർ പാർട്ടിയും രണ്ടും രണ്ടാണ്. എസ് ഡി പി ഐ ഒരുപാട് അക്രമങ്ങൾ നടത്തിയ പാർട്ടിയാണ്. അതുപോലെയാണോ വെൽഫെയർ പാർട്ടിയെന്നും പികെ ഫിറോസ് ചോദിച്ചു

See also  എഡിഎമ്മിനെ അധിക്ഷേപിക്കാൻ കലക്ടർ സാഹചര്യമൊരുക്കിയോ; ഇടപെടാതിരുന്നത് ദുരൂഹമെന്ന് സുധാകരൻ

Related Articles

Back to top button