Kerala

ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈ തട്ടി; 12 വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ(12) ആണ് മരിച്ചത്. വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനിൽ അബദ്ധത്തിൽ കൈ തട്ടിയാണ് മരണം. 

ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. 

അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

See also  10 വർഷത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം; കേന്ദ്രത്തിനെതിരായ വിമർശനവും വായിച്ചു

Related Articles

Back to top button