Kerala
എളമക്കരയിൽ 6 വയസുകാരിയെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവം; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തൽ

കൊച്ചി എളമക്കരയിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ആറ് വയസുകാരി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് പോലും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ
സംഭവത്തിൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.
അതേസമയം കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ഇവർ തിരിച്ചുവന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.



