Kerala

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽ നിന്നും ഒരാൾ ചാടി ജീവനൊടുക്കി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കൊച്ചിയിൽ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽ നിന്നും വീണയാൾ മരിച്ചു. ആത്മഹത്യയെന്നാണ് നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നതായി എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു. 

ഇന്നുച്ചയോടെയാണ് സംഭവം. ജ്വല്ലറി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. വീണപ്പോൾ ദേഹത്ത് വസ്ത്രമുണ്ടായിരുന്നില്ല

ഇയാൾ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയിൽ നിന്ന് കിട്ടി. മരിച്ചയാൾക്ക് 50 വയസ് പ്രായം തോന്നിക്കും. കെട്ടിടത്തിന്റെ ആറാം നില വരെ ഇയാൾ കയറിയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ആറാം നിലയിൽ നിന്ന് പുറത്തതേക്ക് തുറന്ന ഭാഗങ്ങളില്ല. ഇതിനാൽ മൂന്നാം നിലയിൽ വന്ന് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്.
 

See also  ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടേ, പിണറായിക്ക് ഇളവ് നൽകി: പ്രായപരിധി നിബന്ധനക്കെതിരെ ജി സുധാകരൻ

Related Articles

Back to top button