Kerala

എറണാകുളം റേഞ്ച്‌ ഡിഐജി അന്വേഷിക്കും, പ്രത്യേക സംഘം രൂപീകരിച്ചു

കുവൈത്തിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിലെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എറണാകുളം റേഞ്ച് ഡിഐജിക്ക്. അന്വേഷണത്തിന് അരുൾ ബി കൃഷ്ണ ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം

സൂരജ് ലാമയുടെ തിരോധാനത്തിൽ മകൻ സന്തൻ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതി പരിഗണിച്ചത്. മരണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ തവണ കോടതി നിർദേശിച്ചിരുന്നു

കുവൈത്ത് മദ്യദുരന്തത്തിന് ഇരയാണ് സൂരജ് ലാമ. ഇതേ തുടർന്ന് ലാമക്ക് ഓർമക്കുറവ് സംഭവിച്ചിരുന്നു. കുവൈത്തിൽ നിന്ന് ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കയറ്റി വിടുകയായിരുന്നു. കഴിഞ്ഞ നവംബർ 30നാണ് കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ നിന്ന് ലാമയുടെ മൃതദേഹം കണ്ടെത്തിയത്.
 

See also  സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ

Related Articles

Back to top button