Kerala

സംസ്ഥാന സർക്കാർ എതിർക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻഎസ്എസ്

ശബരിമലയിൽ പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സംസ്ഥാന സർക്കാർ കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. 

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഇതുമായി കൂട്ടിക്കുഴക്കുന്നില്ല. എൻഎസ്എസ് വിശ്വാസ സംരക്ഷണത്തിൽ ഉറച്ചുനിൽക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല. പക്ഷേ നിലവിൽ ശബരിമലയിലുള്ള പഴയ രീതി തുടരുമെന്നാണ് കരുതുന്നത്

നിലവിൽ പഴയ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ പ്രതീക്ഷയുണ്ട്. നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനും ഇടപെടാം. പക്ഷേ അവരുടെ നിലപാട് എന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല. പുരോഗമന ചിന്തയെന്നത് വിശ്വാസത്തെ തകർക്കുന്നതല്ലെന്നും സുകുമാരൻ നായർ പറഞ്ഞു
 

See also  കോൺഗ്രസിനും ബിജെപിക്കും അവസരവാദ നിലപാട്; ഇ ശ്രീധരന്റെ നീക്കം ജനങ്ങളെ പറ്റിക്കാൻ: എംവി ഗോവിന്ദൻ

Related Articles

Back to top button