Kerala

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ മത്സരിപ്പിക്കാൻ ബിജെപി നീക്കം; ദേശീയ നേതൃത്വത്തെ അറിയിക്കും

ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകളിൽ ചില സീറ്റുകളിൽ ധാരണയായെങ്കിലും പ്രഖ്യാപനം ഉടൻ വേണ്ടെന്ന നിർദേശവുമായി കേന്ദ്ര നേതൃത്വം. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കൂടി ചേർന്നുള്ള പ്രഖ്യാപനത്തിനാകും സാധ്യതയുണ്ടാകുക. ഇതിന് മുൻപായി സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറണം

അതേസമയം സീറ്റ് ഉറപ്പാക്കിയ സ്ഥാനാർഥികൾ ആ മണ്ഡലങ്ങളിൽ സജീവമാകാൻ നിർദേശം നൽകിയിട്ടുണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ വീണ്ടും മത്സരത്തിനിറങ്ങും. കാട്ടാക്കയിൽ പികെ കൃഷ്ണദാസും പാലായിൽ ഷോൺ ജോർജും തിരുവല്ലയിൽ അനൂപ് ആന്റണിയും പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ മത്സരിപ്പിക്കാനാണ് നീക്കം. ഇതിന് ദേശീയ നേതൃത്വം തീരുമാനം അറിയിക്കും. തിരുവനന്തപുരത്ത് കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരെയാണ് പരിഗണിക്കുന്നത്. ചെങ്ങന്നൂർ സന്ദീപ് വചസ്പതിയും ആറൻമുളയിൽ കുമ്മനം രാജശേഖരനും മത്സരിച്ചേക്കും. ശോഭ സുരേന്ദ്രനെ കായംകുളത്ത് അല്ലെങ്കിൽ പാലക്കാട് മത്സരിപ്പിക്കും.
 

See also  വീണ്ടും മൂവായിരത്തിലധികം രൂപയുടെ കുതിപ്പ്; സ്വർണവില സർവകാല റെക്കോർഡിൽ

Related Articles

Back to top button