Kerala

അറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞെന്ന് ജയറാം; ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇ ഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യമെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പ്രതികരിച്ചു

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യമെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ട്. കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കാൻ പറഞ്ഞിട്ടില്ലെന്നും ജയറാം പ്രതികരിച്ചു

സ്വർണക്കൊള്ള കേസിൽ ആരെങ്കിലും കുടുങ്ങാനുണ്ടെങ്കിൽ അവരൊക്കെ കുടുങ്ങട്ടെയെന്ന് ജയറാം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ മുടങ്ങാതെ പോകുന്നയാളാണ് താൻ. സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടത് തന്റെ കൂടെ കടമയാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്ന സമയത്ത് ജയറാം പറഞ്ഞിരുന്നു.
 

See also  24 മണിക്കൂറും മതം പറയുന്നവർ മിതവാദികൾ, നീതി പറയുന്നവർ വർഗീയവാദി: വെള്ളാപ്പള്ളി

Related Articles

Back to top button