Kerala

നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന്റെ കരണത്തേറ്റ അടി: ചെന്നിത്തല

നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിലും വലിയ അടി അടുത്ത കാലത്തൊന്നും സർക്കാരിന് കിട്ടാനില്ല. തെരഞ്ഞെടുപ്പ് ഒരുക്കം സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമം. കോടതിയെടുത്ത തീരുമാനം ശരിയായ അർഥത്തിലാണ്. 

സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടിക്ക് വേണ്ടി വിടുപണി ചെയ്യിപ്പിക്കുന്നത് നാണംകെട്ട പരിപാടിയാണ്. സർക്കാരിന്റെ പണം ഉപയോഗിച്ചുള്ള പാർട്ടി പരിപാടിയാണ് സർവേയെന്നും ചെന്നിത്തല പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പിന് നേതൃത്വം നൽകിയത് ദേവസ്വം മന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു

സ്ഥാനാർഥി പട്ടിക വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ പട്ടിക വരും. പാർട്ടിയിലേക്ക് വരുന്ന എല്ലാവരെയും സ്ഥാനാർഥികളാക്കുമെന്ന ധാരണ വേണ്ട. ഞങ്ങൾക്ക് സ്ഥാനാർഥി ക്ഷാമമില്ലെന്നും ചെന്നിത്തല പറഞ്ഞു
 

See also  ബലാത്സംഗ കേസ് പ്രതി ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ; ഇതുവരെ ലഭിച്ചത് 14 പരോളുകൾ

Related Articles

Back to top button