Kerala

കോൺഗ്രസ് പിന്തുണക്കുമെന്ന് പ്രതീക്ഷ; പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. കോൺഗ്രസ് പിന്തുണക്കുമെന്നാണ് പ്രതീക്ഷികുന്നത്. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു

വെള്ളൂരിലെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് വി കുഞ്ഞികൃഷ്ണൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇന്നലെ ചേർന്ന യോഗത്തിലാണ് സ്ഥാനാർഥിത്വം തീരുമാനിച്ചത്. തുടങ്ങിവെച്ച പോരാട്ടത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. ടിഐ മധുസൂദനനെ സിപിഎം സ്ഥാനാർഥിയാക്കില്ലെന്നാണ് കരുതിയിരുന്നതെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു

എന്റെ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാൻ മത്സരിച്ചേ മതിയാകൂ. അഴിമതിക്കെതിരായ പോരാട്ടമാണിത്. ഇടതുപക്ഷത്തിന് എതിരല്ല. എൽഡിഎഫ് സ്ഥാനാർഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന് എന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു
 

See also  ഓഗസ്റ്റ് 15 മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ

Related Articles

Back to top button