Kerala
മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം

മലപ്പുറം പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.
പുലർച്ചെ ഒരു മണിയോടെ വീടിന്റെ ഒരു മുറിയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാതിൽ ചവിട്ടിപ്പൊളിച്ച് വീട്ടിലുള്ളവരെ പുറത്തെത്തിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന മൂന്ന് പേരുടെയും നില ഗുരുതരമെന്നാണ് വിവരം.
The post മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം appeared first on Metro Journal Online.