Kerala

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അറസ്റ്റിൽ

പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് അറസ്റ്റ്.

കഴിഞ്ഞ പതിമൂന്നാം തിയതി ആണ് 35കാരിയായ യുവതി തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് ഉള്ളതായി പോലീസ് പറഞ്ഞു. ഏനാത്ത് പോലീസ് ആണ് സുഹൈലിനെ കസ്റ്റഡിയിൽ എടുത്തത്. ഈ മാസം14 നാണ് യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. സുഹൈൽ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നും കത്തിൽ പറഞ്ഞിരുന്നു.

See also  അർധരാത്രി പൂർണനഗ്നനായി വീട്ടിലെത്തി കോളിങ് ബെല്ലടിച്ച് ഉണർത്തും; താമരശേരിയിൽ പരിഭ്രാന്തി പരത്തി അജ്ഞാതൻ

Related Articles

Back to top button