Kerala

കൂടുതൽ സ്ഥലങ്ങളിൽ നിന്ന് മീൻ സാമ്പിളുകൾ ശേഖരിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ സംശയമുയർന്ന രണ്ട് മരണങ്ങൾക്ക് പിന്നാലെ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് മീൻ സാമ്പിളുകൾ ശേഖരിച്ചു. മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട മൂന്ന് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മീൻ സാമ്പിളുകൾ ശേഖരിച്ചത്

കോവളത്തും പാളയത്തും നിന്നുമെടുത്ത സാമ്പിളുകൾ എറണാകുളത്തേക്ക് പരിശോധനക്ക് അയക്കും. പാളയം മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി വീട്ടിൽ പാചകം ചെയ്ത മൂന്ന് പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ചികിത്സയിൽ തുടരുന്ന ഇവർക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല

വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ ചികിത്സ തേടിയിരുന്നു. ഇതോടെയാണ് മീൻ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന കടുപ്പിക്കുന്നത്. കോവളത്തും പാളയത്തും ഭക്ഷ്യസുരക്ഷ വിഭാഗം ഇന്ന് പരിശോധന നടത്തി സാമ്പിളുകൾ എടുത്തു.
 

See also  കഴിഞ്ഞ ദിവസം മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരനും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Related Articles

Back to top button