Kerala

മധ്യേഷ്യയിൽ വീണ്ടും യുദ്ധഭീതി; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. രണ്ട് ദിവസത്തിന് ശേഷമാണ് പവന്റെ വില ഉയരുന്നത്. പവന് ഇന്ന് 1680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,14,760 രൂപയായി. ഗ്രാമിന് 210 രൂപ വർധിച്ച് 14,345 രൂപയിലെത്തി

രാജ്യാന്തര സ്വർണവില രണ്ട് ശതമാനത്തോളം ഉയർന്ന് ഔൺസിന് 5000 ഡോളറിന് അടുത്തെത്തി. മധ്യേഷ്യയിൽ വീണ്ടും യുദ്ധഭീതി വന്നതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. 

18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 175 രൂപ വർധിച്ച് 11,7895 രൂപയായി. വെള്ളി വില ഗ്രാമിന് 270 രൂപയിലെത്തി.
 

See also  കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശയക്കുഴപ്പം ഒഴിവാക്കാൻ ഏഴ് വിഭാഗം ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് പുറത്തുവിട്ടു

Related Articles

Back to top button