Kerala

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ

മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്ദുൽ ഗഫൂർ, മൂന്നാം പ്രതി അബ്ദുനാസർ, നാലാം പ്രതി സക്കീർ ഹുസൈൻ, അഞ്ചാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ച് പേരെയും കുറ്റക്കാരായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുത്തത് കേസിൽ നിർണായകമായി. കേസിൽ ആറ് മുതൽ എട്ട് വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു

മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ പരിസരവാസികളായ ലീഗ് പ്രവർത്തകർ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം.
 

See also  പുതുയുഗ യാത്രയുടെ സമാപനം ഇന്ന് തിരുവനന്തപുരത്ത്; സർപ്രൈസ് ഉണ്ടാകുമെന്ന് സതീശൻ

Related Articles

Back to top button