Kerala

ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പ്രേംകുമാറും കുടുംബാംഗങ്ങളും ചേര്‍ന്ന് 300 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സാധാരണ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംഭവത്തില്‍ സംസ്ഥാനത്ത് നിലവില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശൃംഖല പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നേരത്തെ അറസ്റ്റ് നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ പ്രേംകുമാറിന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റിന് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ കേസില്‍ അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍ കൂടുതല്‍ ശക്തമാകും. ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കോടതിയുടെ ഈ ഉത്തരവ് പ്രേംകുമാറിന് കനത്ത തിരിച്ചടിയാണ്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

See also  എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ട് അഭിപ്രായം; സത്യാവസ്ഥ അറിയണമെന്ന് എംവി ജയരാജൻ

Related Articles

Back to top button