Kerala

ചങ്ങരംകുളത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസ് കേസെടുത്തു

മലപ്പുറം ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പുനഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീൻ-നദീറ ദമ്പതികളുടെ മകളുമായ അസ്‌നയാണ്(20) മരിച്ചത്. 

ആറ് മാസം മുമ്പായിരുന്നു അസ്‌നയുടെ വിവാഹം. ഇന്നലെ വീടിന്റെ മുകളിലെ നിലയിലെ കിടപ്പുമുറിയിലാണ് അസ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എടപ്പാളിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ് അസർ

സംഭവത്തിൽ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗാർഹിക, മാനസിക പീഡനങ്ങൾക്ക് അസ്‌ന ഇരയായിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും
 

See also  പെരുമ്പാവൂരിൽ മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

Related Articles

Back to top button