Kerala

ഈ മൂന്ന് ജില്ലക്കാർ ജാഗ്രത പാലിക്കണം

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാ വയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കോന്നി സ്‌റ്റേഷനുകളിൽ അൾട്രാ വയലറ്റ് സൂചിക 8 ആണ്

യുവി ഇൻഡക്‌സ് 8 മുതൽ 10 വരെയാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും കാര്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. യുവി ഇൻഡക്‌സ് 6 മുതൽ 7 വരെയാണ് യെല്ലോ അലർട്ട്

തുടർച്ചയായി കൂടുതൽ സമയം അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യതാപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമാകും. പകൽ 10 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്.
 

See also  പരസ്യ മദ്യപാനം: ടിപി വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

Related Articles

Back to top button