Kerala

കേരളത്തിൽ ഇത്തവണ ഭരണം പിടിക്കാനാണ് ഇറങ്ങുന്നത്; ബിജെപി സർക്കാർ ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

കേരളത്തിൽ ഭരണം പിടിക്കാനാണ് ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. കേരളത്തിൽ ബിജെപിയാണ് യഥാർഥ ബദൽ. ഇത്തവണ ബിജെപി ഭരണം നേടുമെന്നും റിജിജു പറഞ്ഞു. എറണാകുളത്ത് എൻഡിഎ റീജ്യണൽ ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

മുൻ വർഷങ്ങളിൽ സാന്നിധ്യം അറിയിക്കാനാണ് ബിജെപി മത്സരിച്ചത്. എന്നാൽ ഇത്തവണ സർക്കാർ ഉണ്ടാക്കാനാണ് മത്സരിക്കുന്നത്. ബിജെപി ഭരണം പിടിക്കും. മോദിയുടെ സ്വപ്‌നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുമെന്നും റിജിജു പറഞ്ഞു 

്ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പറഞ്ഞു. വിവാദ രാഷ്ട്രീയ സംസ്‌കാരത്തിൽ നിന്ന് മാറ്റി വികസന രാഷ്ട്രീയത്തിലേക്ക് ചർച്ചകൾ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. നാടിന്റെ ഭാവി, ജനങ്ങളുടെ ഭാവി അതാകും ഞങ്ങൾ ചർച്ച ചെയ്യുന്നതെന്നും കിരൺ റിജിജു പറഞ്ഞു
 

See also  23 വരെ പരക്കെ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button