Kerala

അതിവേഗ റെയിൽപാതക്ക് പുതിയ അലൈൻമെന്റുമായി ഇ ശ്രീധരൻ; പത്തനംതിട്ടയിലും മലപ്പുറത്തും സ്റ്റേഷനുകൾ

അതിവേഗ റെയിൽവ പദ്ധതിയുടെ സ്റ്റേഷനുകളും പ്രതീക്ഷിക്കുന്ന നിരക്കും യാത്രാ സമയവും പ്രഖ്യാപിച്ച് ഇ ശ്രീധരൻ. പൊന്നാനിയിൽ തുറന്ന പുതിയ ഓഫീസിന് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്റ്റേഷനുകളും റെയിൽ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളും അടങ്ങിയ വിവരങ്ങൾ പ്രഖ്യാപിച്ചത്. പുതിയ അലൈൻമെന്റിൽ നേരത്തെ ഒഴിവാക്കിയ പത്തനംതിട്ടയും ഉൾപ്പെടുന്നുണ്ട്

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് അതിവേഗ പാത വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ടണൽ വഴി തിരുവനന്തപുരം എയർപോർട്ടിൽ പ്രവേശിക്കും. തുടർന്ന് വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശ്ശേരി, തൃശ്ശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ് ഉണ്ടാകും

ട്രെയിനിന്റെ പരാമവധി വേഗം 200 കിലോമീറ്ററാണ്. അതിവേഗ പാത വഴി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ 3.20 മണിക്കൂർ കൊണ്ട് എത്താമെന്നും ശ്രീധരൻ പറയുന്നു. ആദ്യ ഘട്ടത്തിൽ 56,500 കോടി രൂപയാണ് പദ്ധതി നിർമാണ ചെലവായി പ്രതീക്ഷിക്കുന്നത്. വന്ദേഭാരതിനേക്കാൾ കുറഞ്ഞ നിരക്കാണ് പുതിയ പദ്ധതിയിൽ ഇ ശ്രീധരൻ പ്രഖ്യാപിക്കുന്നത്.
 

See also  ഒരു ആശുപത്രിക്ക് കൂടി എൻക്യുഎഎസ് അംഗീകാരം; 190 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലെന്ന് ആരോഗ്യമന്ത്രി

Related Articles

Back to top button