Kerala

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തന്ത്രി കോടതിയിലേക്ക്

ശബരിമല സ്വർണക്കൊള്ളയിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടാൻ തന്ത്രി കണ്ഠര് രാജീവര്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പോകണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും

കഴിഞ്ഞ മാസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠര് രാജീവര് പ്രതിയാണ്. കേസിൽ എസ്‌ഐടി ഒടുവിൽ അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായുള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവെച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും എസ്‌ഐടി കോടതിയിൽ ഹാജരാക്കിയിരുന്നു
 

See also  ആർഎസ്എസ് പ്രവർത്തകരെ വിശുദ്ധരായി പ്രഖ്യാപിച്ച് ഔസേപ്പച്ചൻ

Related Articles

Back to top button