Kerala

റെയിൽവേ ട്രാക്കിലെ മൃതദേഹം: കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി, മുഖത്തും ശരീത്തിലും മുറിവേറ്റ പാടുകൾ

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സമീപത്ത് നിന്ന് കണ്ടെത്തിയ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനി സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവർ തന്നെയാണോ കൊല്ലപ്പെട്ടതെന്നുള്ള അന്വേഷണത്തിലാണ് പോലീസ്. 

യുവതിയുടെ ശരീരത്തിൽ നഗരത്തിലെ വസ്ത്രസ്ഥാപനത്തിലെ സ്റ്റിക്കറുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. യുവതി നഗരത്തിലെ താമസക്കാരിയാണോ അതോ കോട്ടയത്ത് നിന്ന് എത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളിയതെന്നാണ് പോലീസിന്റെ നിഗമനം

ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് പോലീസിൽ വിവരം അറിയിക്കുന്നത്. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ട്രെയിനിൽ നിന്ന് വീണുള്ള മരണമല്ലെന്ന് മനസിലായത്. യുവതിയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്.
 

See also  പിറവത്ത് പുഴയിൽ യുവതിയുടെയും ഒരു വയസ്സുകാരനായ കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

Related Articles

Back to top button