Kerala
വയനാട് ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്; രാഹുൽ ഗാന്ധിയും പ്രിയങ്കയും എത്തും

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തറക്കല്ലിടലിന്റെ ഉദ്ഘാടനം നിർവഹിക്കുക. കോൺഗ്രസ് വാഗ്ദാനം ചെയ്ത 100 വീടുകളിൽ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ നിർമിക്കുന്നത്
ചടങ്ങിൽ പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ളവർ പങ്കെടുക്കും. 1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയുമാണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നിർമിച്ച് നൽകുന്നത്.
പേരാവൂരിൽ കർഷക സംഘടന നേതാക്കളുമായുള്ള സംവാദത്തിന് ശേഷമാകും രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോകുക. ഇന്ന് രാവിലെ 11 മണിക്ക് പേരാവൂർ തുണ്ടിയിൽ പാരിഷ് ഹാളിലാണ് പരിപാടി.



