World

മോദിക്ക് സർപ്രൈസ് നൽകി നെതന്യാഹു; അത്താഴ വിരുന്നിന് എത്തിയത് ഇന്ത്യൻ വസ്ത്രം ധരിച്ച്

ഇസ്രായേലിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സർപ്രൈസ് ഒരുക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മോദിക്കുള്ള അത്താഴ വിരുന്നതിൽ നെതന്യാഹു എത്തിയത് ഇന്ത്യൻ വസ്ത്രം ധരിച്ചാണ്. ദൃശ്യങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ക്യാപ്ഷൻ നൽകിയതാകട്ടെ ഹിന്ദിയിലും

ഞങ്ങളുടെ അത്താഴത്തിന് മുമ്പ് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ ഞാൻ അത്ഭുതപ്പെടുത്തി എന്നാണ് നെതന്യാഹു ഹിന്ദിയിൽ കുറിച്ചത്. നേരത്തെ മോദി ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു

പ്രധാനമന്ത്രിമാരും രാഷ്ട്രത്തലവൻമാരും ഇവിടെ വരാറുണ്ട്. പക്ഷേ പ്രിയ സുഹൃത്ത് മോദിയുടെ സന്ദർശനം ഏറെ പ്രത്യേകതയുള്ളതാണ്. ഇസ്രായേലിന്റെ മികച്ച സുഹൃത്തും ലോക വേദിയിലെ മികച്ച നേതാവുമാണ് അദ്ദേഹമെന്നും നെതന്യാഹു പറഞ്ഞു
 

See also  ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു; ക്രിസ്തു മതത്തെ രക്ഷിക്കാൻ ഞാൻ തയ്യാറാണ്: ട്രംപ്

Related Articles

Back to top button