Sports

ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 177 റൺസ് വിജയലക്ഷ്യം വെച്ച് വെസ്റ്റ് ഇൻഡീസ്; ടെൻഷൻ ഇന്ത്യക്ക്

ഇന്ത്യയുടെ ഭാവി കൂടി തീരുമാനിക്കുന്ന സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം മുന്നിൽ വെച്ച് വെസ്റ്റ് ഇൻഡീസ്. ഒരു ഘട്ടത്തിൽ 7ന് 83 എന്ന നിലയിലേക്ക് തകർന്നെങ്കിലും എട്ടാം വിക്കറ്റിലെ ലോക റെക്കോർഡ് കൂട്ടുകെട്ടിലൂടെയാണ് നിശ്ചിത 20 ഓവറിൽ വിൻഡീസ് 176 റൺസ് എടുത്തത്. മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വിജയിക്കുകയാണെങ്കിൽ ഇന്ത്യയുടെ സെമി പ്രവേശന മോഹം ഇല്ലാതാകും

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. രണ്ട് ഓവറിൽ 29 റൺസാണ് ഓപണർമാർ എടുത്തത്. എന്നാൽ മൂന്നാം ഓവറിൽ 16 റൺസെടുത്ത ഷായ് ഹോപിനെയും രണ്ട് റൺസെടുത്ത ഹെറ്റ്‌മെയറെയും പുറത്താക്കെ റബാദ ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു

നാലാം ഓവറിലും രണ്ട് വിക്കറ്റുകൾ കൂടി വിൻഡീസിന് നഷ്ടമായി. ബ്രാൻഡൻ കിംഗ് 21 റൺസിനും റോസ്റ്റൻ ചേസ് 2 റൺസിനും വീണു. പവർ പ്ലേ കഴിയുമ്പോൾ ആറ് ഓവറിൽ 4ന് 52 എന്ന നിലയിലായിരുന്നു വിൻഡീസ്. റോവ്മാൻ പവൽ 9 റൺസിനും റൂഥർഫോർഡ് 12 റൺസിനും മടങ്ങി. 11 റൺസെടുത്ത മാത്യു ഫോർദെയും വീണതോടെ വിൻഡീസ് 83ന് 7 വിക്കറ്റ് എന്ന നിലയിലായി

പിന്നീട് വിൻഡീസിനെ റൊമാരിയോ ഫെപ്പേർഡും ജേസൺ ഹോൾഡറും ചേർന്ന് മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. ഹോൾഡർ 31 പന്തിൽ 49 റൺസെടുത്ത് പുറത്തായി. ഷെപ്പേർഡ് 52 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് 89 റൺസാണ് അടിച്ചൂകൂട്ടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 6 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് എന്ന നിലയിലാണ്.
 

See also  അനായാസം ഓസ്‌ട്രേലിയ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

Related Articles

Back to top button