Education

നിയമ നടപടിക്കൊരുങ്ങി നിവിൻ പോളി; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും

തനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ നിയമ നടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം കൊച്ചിയിൽ നടക്കുകയാണ്

ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പോലീസ് നിവിൻ പോളിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം

കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ പോളി കൂടിക്കാഴ്ച നടത്തി. അതേസമയം പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എ കെ സുനിലും പറഞ്ഞു.

The post നിയമ നടപടിക്കൊരുങ്ങി നിവിൻ പോളി; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും appeared first on Metro Journal Online.

See also  വർക്കലയിൽ മധ്യവയസ്‌കനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Related Articles

Back to top button