Business

പുതിയ ധമാക്ക പ്ലാനുമായി റിലയൻസ് ജിയോ

മൂന്ന് വർഷം കാലാവധിയുള്ള അൺലിമിറ്റഡ് പ്ലാൻ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഒറ്റ റീചാർജിലൂടെ അടുത്ത മൂന്ന് വർഷത്തേക്ക് തടസമില്ലാത്ത ഇന്‍റർനെറ്റ്, വിനോദം, ക്ലൗഡ് സ്റ്റോറേജ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന 10,000 രൂപയുടെ പുതിയ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്.

ശനിയാഴ്ച മുതൽ MyJio, Jio.com, ജിയോ സ്റ്റോറുകൾ മറ്റ് റീചാർജ് ചാനലുകൾ വഴി ഈ പ്ലാൻ ലഭ്യമാകും. അൺലിമിറ്റഡ് 5G ഡേറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസേന 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് വാഗ്ദാനം.

തത്സമയ കായിക മത്സരങ്ങൾക്കും വിനോദത്തിനുമായി ജിയോഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ് ആക്സസ്, പ്രൊഫഷണൽ ഡിസൈനുകൾക്കായി 12 മാസത്തെ കാൻവ പ്രോ ലൈറ്റ് (Canva Pro Lite) സബ്‌സ്‌ക്രിപ്ഷൻ, സുരക്ഷിത ഫയൽ സൂക്ഷിപ്പിനായി 50 ജിബിയുടെ ജിയോ എഐ ക്ലൗഡ് (JioAICloud) സ്റ്റോറേജ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

See also  ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; മൗസ് വാങ്ങിയ ശ്രുതിയ്ക്ക് നറുക്കെടുപ്പിലൂടെ ടാബ്‌ലെറ്റ് സമ്മാനം

Related Articles

Back to top button