Kerala

കണ്ടെയ്‌നറിൽ നിന്നിറക്കുന്നതിനിടെ ജിപ്‌സം ബോർഡ് ദേഹത്ത് വീണു; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ലുലു മാളിന് സമീപം ജിപ്സം ബോർഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. കണ്ടെയ്നറിൽ നിന്ന് ബോർഡ് ഇറക്കുന്നതിനിടെയാണ് അപകടം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

ദേശീയപാതയിൽ ലുലുമാളിന് എതിർവശം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് അപകടം. കണ്ടെയ്നറിനുള്ളിൽ അട്ടിമറിഞ്ഞ ജിപ്സത്തിനിടയിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.

അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  ഡിഎംകെയുമായുള്ള സഖ്യ നീക്കം പിണറായി തകർത്തു; ഇനി തൃണമൂലിൽ ചേരുമെന്ന് പിവി അൻവർ

Related Articles

Back to top button