Kerala

വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകിയാൽ ഒരു പവൻ സമ്മാനം; പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്

ആരോഗ്യ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന് പറയുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്. ഒരു പവൻ സ്വർണം പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്

ഇന്നലെയാണ് കെ എസ് യുവിന്റെ പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണ ജോർജിന് പരുക്കേറ്റത്. മന്ത്രി കടന്നുപോകുന്ന സമയത്ത് ചാടി വീണ കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിക്ക് പരുക്കേറ്റത്

മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് രാത്രിയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് ആശുപത്രി റിപ്പോർട്ട്‌
 

See also  താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം ഗതാഗതം പൂർണമായും നിരോധിച്ചു

Related Articles

Back to top button