ലെബനനിൽ ഇസ്രായേൽ ആക്രമണം; ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി വിവരം

ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടതായി വിവരം. ഹിസ്ബുല്ലയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രിയിൽ ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ ഹിസ്ബുല്ല വ്യാപക ആക്രമണം ടനടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്
ഇനി ലക്ഷ്യമിടുന്നത് ഹിസ്ബുല്ല നേതാവ് നയിം ഖാസിമിനെയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയൽ കാറ്റ്‌സ് പറഞ്ഞു. ആയത്തുല്ല അലി ഖൊമേനിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ അവരുടെ സ്ഥാനം കാണുമെന്നും തിന്മയുടെ അച്ചുതണ്ടിനെ പിന്തുണച്ചവർ അവർക്കൊപ്പമുണ്ടാകുമെന്നും കാറ്റ്‌സ് പറഞ്ഞു
മുഹമ്മദ് റാദ് കൊല്ലപ്പെട്ടെന്ന വാർത്തക്ക് പിന്നാലെയാണ് ഇസ്രയൽ കാറ്റ്‌സിന്റെ പ്രതികരണം. ഹിസ്ബുല്ലക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു.



