Gulf

ഒന്നല്ല, അമേരിക്കയുടെ നിരവധി യുദ്ധവിമാനങ്ങൾ തകർന്നുവീണെന്ന് കുവൈത്ത്

ഒന്നിലധികം യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. എന്നാൽ വിമാനത്തിലെ പൈലറ്റുമാരെല്ലാം സുരക്ഷിതരാണെന്നും കുവൈത്ത് അറിയിച്ചു. ഇറാൻ ആക്രമണങ്ങൾക്കിടെ യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി വിമാനങ്ങൾ തകർന്നുവെന്ന് കുവൈത്ത് അറിയിച്ചത്

കുവൈത്ത് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ അത്വാൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തനവും തെരച്ചിലും നടത്തി. പൈലറ്റുമാരെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റി. അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു

അതേസമയം എങ്ങനെയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടില്ല. യുഎസുമായി ചേർന്ന് ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. അതേസമയം അമേരിക്ക വിഷയത്തിൽ പ്രതികരിച്ചിട്ടില്ല
 

See also  സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

Related Articles

Back to top button