World

വിദേശ കപ്പലുകളിൽ ജോലി ചെയ്യുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി ഡിജി ഷിപ്പിംഗ്

ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി ഡിജി ഷിപ്പിംഗ്. ഒരു ഇന്ത്യക്കാരന് പരുക്കേൽക്കുകയും ചെയ്തു. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് ഡിജി ഷിപ്പിംഗ് വ്യക്തമാക്കി. 

 ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ അമേരിക്കൻ എംബസി താത്കാലികമായി അടച്ചു

അതേസമയം ഇസ്രായേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. ഗോലാൻ കുന്നുകളിലെ നഫ ബേസ്, മൊറോൺ, റമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമം നടത്തിയത്.
 

See also  തന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കിൽ ഇറാൻ എന്ന രാജ്യം ബാക്കിയുണ്ടാകില്ലെന്ന് ട്രംപ്

Related Articles

Back to top button