Kerala

ശസ്ത്രക്രിയക്ക് ശേഷം തുണി വയറ്റിൽ തുന്നിക്കെട്ടി; സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം കഴക്കൂട്ടത്ത് ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളിൽ തുന്നിക്കെട്ടിയെന്ന് പരാതി. സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. മേനംകുളം സ്വദേശിയായ ഷീബ പ്രമോദിനാണ് ദുരനുഭവമുണ്ടായത്. മൂന്ന് മാസമാണ് ഷീബ വേദന അനുഭവിച്ചത്.

ഡിസംബർ 3നാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്‌കാനിംഗിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തി ശസ്ത്രക്രിയക്ക് നിർദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

തുടർന്ന് നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നു. ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുന്നത്. ഇതോടെ ശസ്ത്രക്രിയ നടത്തിയ സിഎസ്ഐ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഷീബ പ്രമോദ് പരാതി നൽകി

See also  അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

Related Articles

Back to top button