Movies

വിതരണ വിഹിതം കൂട്ടിചോദിച്ചു; പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്കേർപ്പെടുത്തി ഫിയോക്

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്. തിയറ്ററിൽ നിന്നുള്ള വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം നൽകി. ഏപ്രിൽ 23നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ലാഭവിഹിതം 60:40 എന്ന നിലയിലാണ്. 60 ശതമാനം നിർമാതാവിനും 40 ശതമാനം തിയറ്റർ ഉടമകൾക്കുമാണ്. രണ്ടാമത്തെ ആഴ്ച 55:45 എന്ന ശതമാനത്തിലേക്കും എത്തും. ഇങ്ങനെയാണ് സാധാരണ കരാർ. എന്നാൽ പേട്രിയറ്റിന് ആദ്യ രണ്ട് ആഴ്ച 60:40 എന്ന രീതിയിൽ ലാഭവി​ഹിതം വേണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സിനിമയുടെ റിലീസ് അനിശ്ചിതാവസ്ഥയിലേക്ക് എത്തിയത്.

ഏപ്രിൽ 23-നാണ് ചിത്രത്തിന്റെ റിലീസ്. ആദ്യരണ്ടാഴ്ചയും 60% എന്ന കണക്കിൽ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ്‌ സംഘടനയുടെ വാദം. നേരത്തെ, മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ റിലീസുമായി ബന്ധപ്പെട്ടും സമാന തർക്കമുണ്ടായിരുന്നു.

See also  ഐ പി എല്‍ വാതുവെപ്പ്: നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്തു

Related Articles

Back to top button