Kerala

ചെറുപ്പക്കാർക്ക് അവസരം നൽകും; ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻകുട്ടി മത്സരിക്കില്ല

ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻകുട്ടി വീണ്ടും മത്സരിക്കില്ല. കൃഷ്ണൻകുട്ടിക്ക് പകരം സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി മുരുകദാസിനെ മത്സരിപ്പിക്കാനാണ് ധാരണ. മണ്ഡലം, ജില്ലാ കമ്മിറ്റികൾ നിർദേശിച്ചത് ഒറ്റ പേര് മാത്രമാണ്. ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു

മുൻ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മുരുകദാസ് നിയമസഭയിലേക്ക് ഇതാദ്യമായാണ് മത്സരിക്കുന്നത്. അതേസമയം പാലക്കാട്ടെ സിപിഐ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിൻ മൂന്നാം തവണയും ജനവിധി തേടും

മൂന്നാം ടേം നൽകണമെന്ന് ജില്ലാ കൗൺസിലാണ് തീരുമാനിച്ചത്. ഇത് സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ അനുമതിക്കായി വിട്ടു. സിപിഎമ്മിനും താത്പര്യം പട്ടാമ്പിയിൽ മുഹ്‌സിൻ സ്ഥാനാർഥിയാകുന്നതിനോടാണ്.
 

See also  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ; പുനഃപരിശോധനയില്ലെന്ന് എം വി ഗോവിന്ദന്‍

Related Articles

Back to top button