Kerala

അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തരുത്: വി ഡി സതീശൻ

മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടത്. അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുത്. അതായിരിക്കും ഇനി യുഡിഎഫിന്റെ പ്രചാരണ ചിത്രം

മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. അത് പോലീസ് അന്വേഷണത്തിൽ തെലിയണം. സംഭവത്തിൽ കേസെടുക്കണം. ഗണേഷിന്റെ രാജി ചോദിച്ച് വാങ്ങണം. ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിയും സിപിഎമ്മും തുറന്നു കാട്ടപ്പെട്ടുവെന്നും സതീശൻ പറഞ്ഞു

കേസുകൊടുക്കില്ല എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ഇങ്ങനെയൊരു കുറ്റം ചെയ്തു എന്നറിഞ്ഞിട്ട് ഒളിച്ചുവയ്ക്കുന്നത് കുറ്റകൃത്യമാണ്. കുടുംബപ്രശ്‌നം മാത്രമായിരുന്നു ഉമ്മൻചാണ്ടി സർക്കാരിൽ ഗണേഷ് കുമാറിന്റേത്. ഇപ്പോഴത്തെ സാഹചര്യം അതിലും വലുതാണ്. മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളല്ലല്ലോ നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ മകളുടെ പേര് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ലെന്നും  വിഡി സതീശൻ വ്യക്തമാക്കി.

See also  ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ

Related Articles

Back to top button