World

ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 യുദ്ധക്കപ്പലുകൾ തകർത്തെന്ന് ട്രംപ്; ഏറ്റവും വിനാശകരമായ ആക്രമണം

ഹോർമൂസ് കടലിടുക്കിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 യുദ്ധക്കപ്പലുകൾ തകർത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുഎസ് വാദം. മേഖലയിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തില്ലങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി

ഇറാനെതിരെ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വിനാശകരമായ ആക്രമണം ഇന്നുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സിത്ത് ഇന്നലെ പറഞ്ഞിരുന്നു. പിന്നാലെയാണ് 16 യുദ്ധക്കപ്പലുകൾ തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടത്. 

അതേസമയം തുടർച്ചയായ 12ാം ദിവസവും പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാന്റെ ആകാശത്തും കടലിലും ഇസ്രായേൽ, അമേരിക്ക ആക്രമണം ശക്തമാക്കുകയാണ്. അതേസമയം യുദ്ധം അമേരിക്കയെയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങളും പ്രതിസന്ധിയിലാണ്.

See also  യുക്രെയ്നിൽ റഷ്യ പുതിയ ഇറാനിയൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

Related Articles

Back to top button