World

ഇന്ത്യയിലേക്ക് വന്ന തായ് ചരക്കുകപ്പലിന് നേരെ ഹോർമൂസ് കടലിടുക്കിൽ ആക്രമണം; കപ്പലിന് തീപിടിച്ചു

ഹോർമൂസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി സമുദ്ര സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഹോർമൂസ് കടലിടുക്ക് വഴി സഞ്ചരിക്കുന്നതിനായി തായ് പതാകയുള്ള ചരക്കുകപ്പൽ ആക്രമിക്കപ്പട്ടതിനെ തുടർന്ന് അടിയന്തര സഹായം നൽകിയതായി തായ്‌ലൻഡ് നാവിക സേന അറിയിച്ചു. 23 തായ് ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നതായും നാവികസേന വ്യക്തമാക്കി

ഒമാൻ നാവികസേന 20 ജീവനക്കാരെ രക്ഷപ്പെടുത്തി. മറ്റ് മൂന്ന് പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും തായ്‌ലൻഡ് അറിയിച്ചു. യുഎഇയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നു.
 

See also  ഗൂഗിൾ ജെമിനി എഐ ഗവേഷണ പ്രബന്ധം: 3,295 രചയിതാക്കളും ഒരു ഒളിഞ്ഞുകിടക്കുന്ന സന്ദേശവും

Related Articles

Back to top button