Kerala

പാർട്ടി വിടുമോ ജി സുധാകരൻ; ഇന്ന് 11 മണിക്ക് വാർത്താ സമ്മേളനം, നിരീക്ഷിച്ച് സിപിഎം നേതൃത്വം

പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ വാർത്താ സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇന്ന് രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വെച്ചാണ് മാധ്യമങ്ങളെ കാണുക. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനമുണ്ടായേക്കും. ഇന്നലെ ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി സുധാകരൻ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു

വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക സിപിഎം പ്രവർത്തകരുമായി സുധാകരൻ ഫോണിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ് അദ്ദേഹം. സുധാകരന്റെ വാർത്താ സമ്മേളനത്തിന് ശേഷമാകും യുഡിഎഫ് അമ്പലപ്പുഴയിലെ സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കുക. 

വാർത്താ സമ്മേളനം വിളിച്ചതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിലുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നാണ് സുധാകരൻ ഇവരെ അറിയിച്ചത്. സുധാകരൻ പാർട്ടിക്കൊപ്പമാണെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം നേതാക്കൾ അറിയിച്ചത്.
 

See also  ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

Related Articles

Back to top button