Kerala

പ്രധാനമന്ത്രിയുടെ ചടങ്ങിനെത്തിയ തന്നെയും പരിശോധിച്ചു; ഷർട്ട് പൊക്കിക്കാണിച്ചു: സുരേഷ് ഗോപി

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ തന്നെ പോലും എസ് പി ജി സംഘം ദേഹപരിശോധന നടത്തിയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സുരക്ഷാ പരിശോധനകളുടെ ഭാഗമാണ് അത്. അതെല്ലാവരും പാലിച്ചേ പറ്റൂവെന്നും സുരേഷ് ഗോപി പറഞ്ഞു

എസ് പി ജി സംഘത്തോട് താൻ കേന്ദ്രമന്ത്രിയാണെന്ന് കേരളാ പോലീസ് പറഞ്ഞിട്ട് പോലും പതിവ് നടപടിയുടെ ഭാഗമാണിതെന്നും പരിശോധിച്ച ശേഷമേ വിടൂ എന്നുമാണ് അവർ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. 

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാതിരുതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. നാല് സ്ഥലത്താണ് തന്നോട് ആധാർ കാർഡ് ചോദിച്ചത്. അവർക്ക് തന്നെ അറിയാം. എന്നിട്ടും പരിശോധിച്ചു

എന്റെ ദേഹപരിശോധന നടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. മുന്നിലും പുറകിലും പരിശോധിച്ചു. എന്തോ ലോഹഭാഗമുണ്ടെന്ന് പറഞ്ഞു. അപ്പോൾ എന്റെ ഷർട്ട് പൊക്കിക്കാണിച്ചു. ബെൽറ്റ് ഇടാറുണ്ട്. ബെൽറ്റിന്റെ ബക്കിളാണ്, ഇതാണോ എന്ന് ചോദിച്ചു. അതെ, ശരി പോയ്‌ക്കോളു എന്ന് അവർ പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു
 

See also  പോറ്റിക്ക് ഡൽഹി ബന്ധമുണ്ട്; ഇടപാടുകൾക്ക് നേതൃത്വം ബിജെപി-സിപിഎം ബന്ധത്തിൽ പാലമായ എംപി: അടൂർ പ്രകാശ്

Related Articles

Back to top button